ഇരിട്ടിയില്‍ ജനവാസമേഖലയിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വയ്ക്കും
Wednesday, March 5, 2025 3:30 PM IST
കണ്ണൂര്‍: ഇരിട്ടി കരിക്കോട്ടക്കരിയില്‍ ഇറങ്ങിയ കാട്ടാനയെ മയക്കുവെടി വയ്ക്കാൻ തീരുമാനം. ശേഷം ആനയ്ക്ക് ചികിത്സ ലഭ്യമാക്കും.
ആനയെ മയക്കുവെടി വയ്ക്കാനുള്ള പ്രത്യേക സംഘം വയനാട്ടില്‍നിന്ന് എത്തും. ഇതിന് മുന്നോടിയായി വെറ്റിനറി ഡോക്ടര്‍ എത്തി താടിയെല്ലിന്റെ ഭാഗത്തായുള്ള മുറിവ് പരിശോധിച്ചു.
മുറിവുള്ളതിനാൽ ആന മണിക്കൂറുകളായി തീറ്റയും വെള്ളവും എടുക്കുന്നില്ല. നിലവിൽ ആന ആര്‍ആര്‍ടി സംഘത്തിന്റെ നിരീക്ഷണത്തിലാണ്. ഇടയ്ക്ക് വെള്ളം തളിച്ചുകൊടുക്കുന്നുണ്ട്.
ആന ഇറങ്ങിയതിനെ തുടര്‍ന്ന് അയ്യന്‍കുന്ന് പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഈന്തന്ങ്കരി, എടപ്പുഴ, കൂമന്തോട് വാര്‍ഡുകളിലാണ് നിരോധനാജ്ഞയുള്ളത്.