ഏറ്റുമാനൂരില്‍ അമ്മയും പെണ്മക്കളും ട്രെയിനിന് മുന്നില്‍ ചാടിയ സംഭവം; ഭര്‍ത്താവ് കസ്റ്റഡിയില്‍
Wednesday, March 5, 2025 2:55 PM IST
കോട്ടയം: ഏറ്റുമാനൂരില്‍ അമ്മയും രണ്ട് പെണ്മക്കളും ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍. തൊടുപുഴ സ്വദേശി നോബി കുര്യാക്കോസ് ആണ് പിടിയിലായത്.
നോബിയുടെ ഭാര്യ ഷൈനി, മക്കളായ അലീന, ഇവാന എന്നിവരാണ് മരിച്ചത്. ഇയാള്‍ക്കെതിരേ ആത്മഹത്യാപ്രേരണം കുറ്റം ചുമത്തിയിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്യും.
ഷൈനിയും ഭര്‍ത്താവും കഴിഞ്ഞ ഒമ്പത് മാസമായി വേര്‍പിരിഞ്ഞ് കഴിയുകയാണ്. ഇവരുടെ വിവാഹമോചനക്കേസ് കോടതിയില്‍ നടക്കുകയാണ്.
ഗാര്‍ഹിക പീഡനത്തിന് സമാനമായ കാര്യങ്ങളെ തുടര്‍ന്നാണ് ഷൈനി സ്വന്തം വീട്ടിലേക്ക് വന്നതെന്നാണ് കുടുംബാംഗങ്ങളുടെ മൊഴി. വിദേശത്ത് ജോലി ചെയ്യുന്ന നോബി ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കാനാണ് നാട്ടിലെത്തിയത്. തൊടുപുഴയിലെ വീട്ടില്‍വച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.