ചാമ്പ്യൻസ് ട്രോഫി സെമി: ദക്ഷിണാഫ്രിക്കയ്ക്കെതിരേ ന്യൂസിലൻഡിന് ബാറ്റിംഗ്
Wednesday, March 5, 2025 2:23 PM IST
ലാഹോർ: ചാമ്പ്യൻസ് ട്രോഫി രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ന്യൂസിലൻഡിന് ബാറ്റിംഗ്. ലാഹോർ ഗദ്ദാഫി സ്റ്റേഡിയത്തിൽ ടോസ് നേടിയ കിവീസ് നായകൻ മിച്ചൽ സാന്റ്നർ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
കഴിഞ്ഞ മത്സരത്തിലെ അതേ ഇലവനെ നിലനിർത്തിയാണ് ന്യൂസിലൻഡ് ഇന്നിറങ്ങുന്നത്. അതേസമയം, ദക്ഷിണാഫ്രിക്കൻ ടീമിൽ ഒരു മാറ്റമുണ്ട്. നായകൻ തെംപ ബാവുമ അന്തിമ ഇലവനിൽ തിരിച്ചെത്തി.
ന്യൂസിലൻഡ് പ്ലേയിംഗ് ഇലവൻ: വിൽ യംഗ്, രചിൻ രവീന്ദ്ര, കെയ്ൻ വില്യംസൺ, ഡാരിൽ മിച്ചൽ, ടോം ലാഥം, ഗ്ലെൻ ഫിലിപ്സ്, മൈക്കൽ ബ്രേസ്വെൽ, മിച്ചൽ സാന്റ്നർ (നായകൻ), മാറ്റ് ഹെൻറി, കൈൽ ജാമിസൺ, വില്യം ഒ'റൂർക്കെ.
ദക്ഷിണാഫ്രിക്ക പ്ലേയിംഗ് ഇലവൻ: തെംപ ബാവുമ (നായകൻ), റയാൻ റിക്കൾട്ടൺ, റാസി വാൻ ഡെർ ഡുസെൻ, എയ്ഡൻ മാർക്രം, ഹെൻറിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ, വിയാൻ മുൾഡർ, മാർക്കോ യാൻസൺ, കേശവ് മഹാരാജ്, കഗീസോ റബാഡ, ലുംഗി എൻഗിഡി.