ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് ആക്രമണം; മൂന്ന് സിആര്‍പിഎഫ് ജവാന്മാര്ക്ക് പരിക്ക്
Wednesday, March 5, 2025 1:12 PM IST
റാഞ്ചി: ജാര്‍ഖണ്ഡിലെ ചായ്ബാസയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ മൂന്ന് സിആര്‍പിഎഫ് ജവാന്മാര്ക്ക് പരിക്ക്. ഐഇഡി സ്ഫോടനത്തിലാണ് ജവാന്മാര്ക്ക് പരിക്കേറ്റത്. ഇവരെ എയര്‍ലിഫ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് രാവിലെയാണ് സംഭവം. മാവോയിസ്റ്റുകള്‍ക്കായുള്ള പട്രോളിംഗ് നടപടികള്‍ നടക്കുന്നതിനിടെ ജവാന്മാര്ക്ക് നേരെ ആക്രമണം ഉണ്ടായത്. മേഖലയില്‍ തെരച്ചില്‍ തുടരുകയാണ്.