ഇരിട്ടിയില്‍ ഇറങ്ങിയ കാട്ടാനയെ കാട് കയറ്റാന്‍ ശ്രമം; മൂന്ന് വാര്‍ഡുകളില്‍ നിരോധനാജ്ഞ
Wednesday, March 5, 2025 12:11 PM IST
കണ്ണൂര്‍: ഇരിട്ടി കരിക്കോട്ടക്കരിയില്‍ കാട്ടാന ഇറങ്ങിയതിനെ തുടര്‍ന്ന് അയ്യന്‍കുന്ന് പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഏഴ്, എട്ട്, ഒമ്പത് വാര്‍ഡുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
ഈന്തന്ങ്കരി, എടപ്പുഴ, കൂമന്തോട് വാര്‍ഡുകളിലാണ് നിരോധനാജ്ഞ. കാട്ടാന ഇപ്പോഴും ജനവാസമേഖലയില്‍ തുടരുകയാണ്. ആനയുടെ വായുടെ ഭാഗത്ത് പരിക്കുണ്ട്.
ആന ആര്‍ആര്‍ടി സംഘത്തിന്റെ നിരീക്ഷണത്തിലാണ്. ഇടയ്ക്ക് വെള്ളം തളിച്ചുകൊടുക്കുന്നുണ്ട്. ഇവിടെനിന്ന് 12 കിലോമീറ്റര്‍ അകലെയാണ് വനാതിര്‍ത്തിയുള്ളത്. ആനയെ ഇവിടെനിന്ന് എങ്ങനെ തുരത്താമെന്ന് പരിശോധിച്ച് വരികയാണ്.