ധാതു ഖനന കരാർ ഏത് സമയത്തും ഒപ്പിടാൻ തയാറാണെന്ന് സെലൻസ്കി
Wednesday, March 5, 2025 11:08 AM IST
കീവ്: അമേരിക്കയുമായി ധാതു ഖനന കരാർ ഏത് സമയത്തും ഒപ്പിടാൻ തയാറാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി. യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയുമായി കരാറിന് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വൈറ്റ് ഹൗസില്‍ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള വാഗ്വാദത്തിലും സെലൻസ്കി ഖേദം പ്രകടിപ്പിച്ചു. ശാശ്വതമായ സമാധാനത്തിനു ട്രംപിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായും സെലൻസ്കി എക്സിൽ കുറിച്ചു.
യുഎസിന്റെ പിന്തുണയ്ക്ക് യുക്രെയ്ൻ പ്രസിഡന്റ് ആവർത്തിച്ച് നന്ദിയും പറഞ്ഞു.യുക്രെയ്നിനുള്ള സൈനിക-സാമ്പത്തിക സഹായങ്ങൾ യുഎസ് നിർത്തിവച്ചതിനു പിന്നാലെയാണ് സെലൻസ്കിയുടെ മാപ്പുപറച്ചിൽ.