മൂന്നാം ഊഴം ഉറപ്പായെന്ന് പറയുന്നത് അബദ്ധം: എം.എ. ബേബി
Wednesday, March 5, 2025 10:49 AM IST
കൊല്ലം: ഇടത് സർക്കാരിനു മൂന്നാം ഊഴം ഉറപ്പായെന്ന് പറയുന്നത് അബദ്ധമെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി.
ചിലര്‍ ഇടത് സര്‍ക്കാരിനു മൂന്നാം ഊഴം ഉറപ്പായി എന്ന് പറഞ്ഞ് നടക്കുന്നുണ്ട്. ഇത് അബദ്ധമാണ്. അതിനുള്ള സാഹചര്യം മാത്രമാണ് രൂപപ്പെട്ടിട്ടുള്ളതെന്നും ബേബി പറഞ്ഞു.
ഈ ചെങ്കൊടി പ്രസ്ഥാനത്തിന് മൂന്നാമൂഴം കിട്ടാനുള്ള സാഹചര്യം രൂപപ്പെട്ടിട്ടുവരുന്നുണ്ട്. സാഹചര്യം രൂപപ്പെട്ടിട്ടെയുള്ളു. മൂന്നാമൂഴം ഉറപ്പിക്കാനുള്ള പ്രവര്‍ത്തനം, പോരാട്ടങ്ങള്‍, അത് ഈ സംസ്ഥാന സമ്മേളനം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്നും ബേബി വ്യക്തമാക്കി.