ഡോ. വന്ദനദാസ് കൊല്ലപ്പെട്ട ആശുപത്രിയില്‍ ഗ്രേഡ് എസ്ഐ ഡ്യൂട്ടിക്കെത്തിയത് മദ്യപിച്ച്
Wednesday, March 5, 2025 10:31 AM IST
കൊല്ലം: ഡോ. വന്ദനദാസ് കൊല്ലപ്പെട്ട കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഗ്രേഡ് എസ്ഐ ജോലിയ്ക്ക് എത്തിയത് മദ്യലഹരിയിൽ. പൂയപ്പള്ളി സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ പ്രകാശാണ് മദ്യപിച്ചെത്തിയത്.
ആശുപത്രി അധികൃതരുടെ പരാതിയെതുടര്‍ന്ന് പോലീസെത്തി ഗ്രേഡ് എസ്ഐയെ കസ്റ്റഡിയിലെടുത്തു. വൈദ്യ പരിശോധനയില്‍ ഇയാള്‍ മദ്യപിച്ചിരുന്നതായി തെളിഞ്ഞു.
വന്ദനദാസിന്റെ കൊലപാതകത്തിനുശേഷമാണ് താലൂക്ക് ആശുപത്രിയില്‍ ഗ്രേഡ് എസ്ഐ റാങ്കിലുള്ള ഒരാളെങ്കിലും ഉണ്ടാകണമെന്ന ഉത്തരവ് വന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് കൊട്ടാരക്കര പോലീസ് അറിയിച്ചു.