വെഞ്ഞാറമൂട് കൂട്ടക്കൊല; താനും ജീവനൊടുക്കുമെന്ന് പ്രതി അഫാന്
Wednesday, March 5, 2025 10:17 AM IST
തിരുവനന്തപുരം: താനും ജീവനൊടുക്കുമെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാന്. ജയില്‍ ഉദ്യോഗസ്ഥരോടാണ് പ്രതി ഇക്കാര്യം പറഞ്ഞത്.
കടം കയറിയതോടെ ഇനി ജീവിക്കേണ്ടെന്ന് കുടുംബം തീരുമാനിച്ചിരുന്നു. അമ്മ മരിച്ചെന്ന് കരുതിയാണ് മറ്റുള്ളവരെ കൊല്ലാന്‍ തീരുമാനിച്ചത്.
അമ്മ മരിച്ചില്ലെന്നത് താന്‍ അറിഞ്ഞത് രണ്ട് ദിവസം മുമ്പ് മാത്രമാണ്. തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് അമ്മയും അനുജനും കാമുകിയുമാണെന്നും ഇയാള്‍ പറഞ്ഞു.
ചൊവ്വാഴ്ച വൈകിട്ടാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് അഫാനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്. പ്രത്യേക നിരീക്ഷണത്തോടെയാണ് അഫാനെ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നത്.