ഇരിട്ടിയില്‍ കാട്ടാനയിറങ്ങി; പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം
Wednesday, March 5, 2025 8:54 AM IST
കണ്ണൂര്‍: ഇരിട്ടി കരിക്കോട്ടക്കരി ടൗണിന് സമീപം കാട്ടാനയിറങ്ങി. രാവിലെ ആറോടെയാണ് ആന ഇവിടെയെത്തിയത്. വനംവകുപ്പ് വാഹനത്തെ ആന ആക്രമിക്കാന്‍ ശ്രമിച്ചു.
എടപ്പുഴ റോഡിന് സമീപമാണ് ആന നിലവിലുള്ളത്. പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയില്‍ കീഴ്പ്പള്ളി ടൗണിന് സമീപം ആനയെ കണ്ടിരുന്നു.
ഇതേ ആനയാണോ ഇവിടെയെത്തിയതെന്ന് സംശയമുണ്ട്. ആര്‍ആര്‍ടി സംഘവും നാട്ടുകാരും ചേര്‍ന്ന് ആനയെ തുരത്താന്‍ ശ്രമിക്കുകയാണ്.