യുവേഫ ചാന്പ്യൻസ് ലീഗ്: റയൽ മാഡ്രിഡിന് ജയം
Wednesday, March 5, 2025 7:31 AM IST
മാഡ്രിഡ്: യുവേഫ ചാന്പ്യൻസ് ലീഗ് പ്രീക്വാർട്ടറിന്റെ ആദ്യ പാദ മത്സരത്തിൽ റയൽ മാഡ്രിഡിന് ജയം. സാന്റിയാഗോ ബെർണാബ്യൂവിൽ നടന്ന മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
റോഡ്രിഗോയും ഡയസുമാണ് റയലിനായി ഗോളുകൾ നേടിയത്. ജൂലിയൻ അൽവാരസാണ് അത്ലറ്റിക്കോയ്ക്കായി ഗോൾ സ്കോർ ചെയ്തത്.
മാർച്ച് 12ന് ആണ് പ്രീക്വാർട്ടറിലെ രണ്ടാം പാദ മത്സരം.