തൃ​ശൂ​ര്‍: തെ​ക്കേ​പ്പു​റം മാ​ക്കാ​ലി​ക്കാ​വ് ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​നി​ടെ ആ​ന​യി​ട​ഞ്ഞ​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. എ​ഴു​ന്ന​ള്ളി​പ്പി​നി​ടെ ഇ​ട​ഞ്ഞ ആ​ന കു​ന്നം​കു​ളം - അ​ഞ്ഞൂ​ർ റോ​ഡി​ലെ കോ​ട​തി​പ്പ​ടി​യി​ൽ നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

പാ​പ്പ​ന്മാ​രും എ​ലി​ഫ​ന്‍റ് സ്ക്വാ​ഡും ചേ​ർ​ന്ന് ആ​ന​യെ ത​ള​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്. ച​മ​യം പൂ​രാ​ഘോ​ഷ ക​മ്മി​റ്റി​യു​ടെ എ​ഴു​ന്ന​ള്ളി​പ്പി​നാ​യി എ​ത്തി​യ ത​ട​ത്താ​വി​ള ശി​വ​നാ​ണ് ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം 6.40ന് ​ഇ​ട​ഞ്ഞ​ത്.

ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ല്‍ കു​ന്നം​കു​ളം ചി​റ്റ​ഞ്ഞൂ​ർ കാ​വി​ല​ക്കാ​ട് പൂ​ര​ത്തി​നി​ടെ ര​ണ്ട് ത​വ​ണ ആ​ന ഇ​ട​ഞ്ഞി​രു​ന്നു. കീ​ഴൂ​ട്ട് വി​ശ്വ​നാ​ഥ​ൻ എ​ന്ന കൊ​മ്പ​നാ​ന​യാ​ണ് ഇ​ട​ഞ്ഞ​ത്.