മോശം കൂട്ടുകെട്ട് ചോദ്യം ചെയ്തു; വിദ്യാർഥികൾ മർദിച്ചതായി പരാതി
Tuesday, March 4, 2025 7:25 PM IST
പത്തനംതിട്ട: പ്ലസ് ടു വിദ്യാർഥിയുടെ മോശം കൂട്ടുകെട്ട് ചോദ്യം ചെയ്ത സഹോദരനും ബന്ധുവിനും മർദനമേറ്റതായി പരാതി. പത്തനംതിട്ട ഏനാത്ത് നടന്ന സംഭവത്തിൽ മണ്ണടി സ്വദേശി സുനീഷിനാണ് മർദനമേറ്റത്.
അനിയന്റെ മോശം കൂട്ടുക്കെട്ട് ചേട്ടന് ചോദ്യം ചെയ്തതിനായിരുന്നു കൂട്ടുകാരുടെ മര്‍ദനം. ഒപ്പമുണ്ടായിരുന്നു ബന്ധുവിനും മര്‍ദനമേറ്റു.
സംഭവത്തില്‍ പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ ഏനാത്ത് പോലീസ് കേസെടുത്തു. പ്ലസ് ടു വിദ്യാർഥിയെയും പ്രതി ചേർത്തിട്ടുണ്ടെന്നും രണ്ട് പേരെ അറസ്റ്റ് ചെയ്തെന്നും പോലീസ് പറഞ്ഞു.