വെഞ്ഞാറമൂട് കൂട്ടക്കൊല; പ്രതി അഫാനെ ജയിലിലേക്ക് മാറ്റി
Tuesday, March 4, 2025 6:38 PM IST
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനെ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ നിന്ന് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി. അഫാന് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അഫാന് മാനസിക പ്രശ്നങ്ങളില്ലെന്നും പൂർണബോധ്യത്തോടെയാണ് ഇയാൾ കൂട്ടക്കൊല ചെയ്തതെന്നും മെഡിക്കൽ ബോർഡ് കണ്ടെത്തിയിരുന്നു. കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് കൊലപാതകത്തിനു കാരണമെന്നാണ് അഫാന് മൊഴി നല്‍കിയിരിക്കുന്നത്.
ആരൊക്കെയാണ് പണം നല്‍കിയത്. എന്തെക്കെ സാമ്പത്തിക ഇടപാടുകളാണ് കുടുംബം നടത്തിയത് തുടങ്ങിയ കാര്യങ്ങള്‍ അറിയാനുള്ള ശ്രമത്തിലാണ് പോലീസ്. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാനാണ് പോലീസ് നീക്കം.
അഫാനെ കസ്റ്റഡിയില്‍ എടുത്തു തെളിവെടുപ്പു നടത്തുകയും ചോദ്യം ചെയ്യുകയും ചെയ്താല്‍ മാത്രമേ കൊലപാതകം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളുവെന്ന് പോലീസ് പറഞ്ഞു.