ആശാ വർക്കർമാരുടെ സമരം: ജെ.പി.നദ്ദയുമായി സുരേഷ് ഗോപി ചർച്ച നടത്തി
Tuesday, March 4, 2025 5:39 PM IST
ന്യൂഡൽഹി: ആശാ വര്‍ക്കര്‍മാരുടെ സമരത്തിൽ ഇടപെട്ട് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി.നദ്ദയെ കണ്ട് സമരത്തെ കുറിച്ച് സുരേഷ് ഗോപി വിശദീകരിച്ചു. ആശാ വർക്കർമാർക്ക് വേതനം നൽകുന്നതിൽ സംസ്ഥാനത്തിന് വീഴ്ച പറ്റിയെന്ന് സുരേഷ് ഗോപി കേന്ദ്രമന്ത്രിയെ അറിയിച്ചു.
സംസ്ഥാന സര്‍ക്കാരാണ് പ്രശ്നപരിഹാരം കാണേണ്ടതെന്ന് ജെ.പി.നദ്ദ പറഞ്ഞു. കേരളത്തിന് അധികമായി 120 രൂപ കോടി നല്‍കിയതാണെന്നും കേന്ദ്രസര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്നും മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്നമുണ്ടായാലും അതും സംസ്ഥാന സര്‍ക്കാരിന്റെ പരിധിയിലാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ആശാ വര്‍ക്കര്‍മാരുടെ സമരപ്പന്തല്‍ സന്ദര്‍ശിച്ച സുരേഷ് ഗോപി സമരക്കാര്‍ക്ക് പിന്തുണ അര്‍പ്പിച്ചിരുന്നു. ആശാ വര്‍ക്കര്‍മാരുടെ ആവശ്യങ്ങള്‍ പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിയെയും അറിയിക്കുമെന്നും പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഡല്‍ഹിയിലെത്തിയ സുരേഷ് ഗോപി ജെ.പി. നദ്ദയുമായി കൂടിക്കാഴ്ച നടത്തിയത്.