മായം കലർന്ന തേയിലയുമായി ഒരാൾ പിടിയിൽ
Tuesday, March 4, 2025 5:19 PM IST
മലപ്പുറം: മായം കലർന്ന 27 കിലോ തേയിലയുമായി ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കൽപകഞ്ചേരിയിൽ പോലീസ് നടത്തിയ പരിശോധനയിൽ വളാഞ്ചേരി വെങ്ങാട് സ്വദേശി ഹാരിസാണ് പിടിയിലായത്.
കോയമ്പത്തൂരിൽ നിന്നാണ് തേയില എത്തിച്ചതെന്നും ചെറുകിട കച്ചവടക്കാർക്ക് വിതരണം ചെയ്യാനാണ് മലപ്പുറത്ത് എത്തിയതെന്നും ഹാരിസ് മൊഴി നൽകി.
ഇതിനു മുമ്പും ഇയാൾ മായം കലർന്ന തേയില വിതരണം ചെയ്തിട്ടുണ്ടോ എന്ന് അറിയാൻ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.