തി​രു​വ​ന​ന്ത​പു​രം: ബോ​ഡി ബി​ൽ​ഡിം​ഗ് താ​ര​ങ്ങ​ളെ പോ​ലീ​സി​ൽ നി​യ​മി​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ നീ​ക്ക​ത്തി​ന് തി​രി​ച്ച​ടി. ഷി​നു ചൊ​വ്വ, ചി​ത്ത​രേ​ശ് ന​ടേ​ശ​ൻ എ​ന്നി​വ​രെ ഇ​ൻ​സ്പെ​ക്ട​ർ റാ​ങ്കി​ൽ നി​യ​മി​ക്കാ​നു​ള്ള നീ​ക്കം കേ​ര​ള അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രി​ബ്യൂ​ണ​ൽ സ്റ്റേ ​ചെ​യ്തു.

ഒ​ളി​മ്പി​ക്സി​ലോ ദേ​ശീ​യ ഗെ​യിം​സി​ലോ മ​ത്സ​ര ഇ​ന​മ​ല്ലാ​ത്ത പു​രു​ഷ ശ​രീ​ര സൗ​ന്ദ​ര്യ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ള്‍​ക്ക് ആം​ഡ് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യി നി​യ​മ​നം ന​ൽ​കാ​നാ​യി​രു​ന്നു സ​ര്‍​ക്കാ​ര്‍ നീ​ക്കം. ചി​ത്ത​രേ​ഷ് ന​ടേ​ശ​ൻ അ​ന്താ​രാ​ഷ്ട്ര ബോ​ഡി ബി​ൽ​ഡിം​ഗ് ചാം​പ്യ​ൻ​ഷി​പ്പ് ജേ​താ​വാ​ണ്.

ഷി​നു ചൊ​വ്വ ലോ​ക പു​രു​ഷ സൗ​ന്ദ​ര്യ മ​ത്സ​ര​ത്തി​ൽ വെ​ള്ളി മെ​ഡ​ൽ നേ​ടി​യി​രു​ന്നു. എ​ന്നാ​ൽ പോ​ലീ​സ് കാ​യി​ക ക്ഷ​മ​ത പ​രീ​ക്ഷ​യി​ൽ ഷി​നു ചൊ​വ്വ പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. 100 മീ​റ്റ​ര്‍ ഓ​ട്ടം, ലോം​ഗ് ജം​പ്, ഹൈ​ജം​പ്, 1500 മീ​റ്റ​ര്‍ ഓ​ട്ടം എ​ന്നി​വ​യി​ലാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​ത്.

ചി​ത്ത​രേ​ഷ് ന​ടേ​ശ​ൻ പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല. ഷി​നു ചൊ​വ്വ​യ്ക്ക് വീ​ണ്ടും കാ​യി​ക ക്ഷ​മ​ത പ​രീ​ക്ഷ​യ്ക്ക് അ​വ​സ​രം ന​ൽ​കാ​നി​രി​ക്കെ​യാ​ണ് ട്രി​ബ്യൂ​ണ​ൽ തീ​രു​മാ​നം സ്റ്റേ ​ചെ​യ്ത​ത്. പോ​ലീ​സ് നാ​ലാം ബ​റ്റാ​ല​യി​നി​ലെ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ പി.​ജെ.​ബി​ജു​മോ​നാ​ണ് നി​യ​മ​നം ചോ​ദ്യം ചെ​യ്ത് കേ​ര​ള അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രി​ബ്യൂ​ണ​ലി​നെ സ​മീ​പി​ച്ച​ത്.

ഹ​ർ​ജി തീ​ർ​പ്പാ​ക്കു​ന്ന​തു​വ​രെ നി​യ​മ​നം താ​ത്കാ​ലി​ക​മാ​യി സ്റ്റേ ​ചെ​യ്തു. ഹ​ർ​ജി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ച ട്രി​ബ്യൂ​ണ​ൽ ഡി​വി​ഷ​ൻ ബെ​ഞ്ച് സ​ർ​ക്കാ​രി​നും ഡി​ജി​പി​ക്കും ബ​റ്റാ​ലി​യ​ൻ എ​ഡി​ജി​പി​ക്കും നോ​ട്ടീ​സ് അ​യ​ച്ചു.