മുള്ളന്‍പന്നി ആക്രമണം; കണ്ണൂരില്‍ പ്ലസ് ടൂ വിദ്യാര്‍ഥിക്ക് പരിക്ക്
Tuesday, March 4, 2025 3:03 PM IST
കണ്ണൂര്‍: മാങ്ങാട്ടിടം കൊണ്ടേരിയില് മുള്ളന്‍പന്നി ആക്രമണത്തില്‍ പ്ലസ് ടൂ വിദ്യാര്‍ഥിക്ക് പരിക്ക്. മുഹമ്മദ് ഷാദിലിനാണ് പരിക്കേറ്റത്.
ദേഹത്ത് 12 മുള്ളുകള്‍ തറച്ചിരുന്നു. ഷാദിലിനെ ആദ്യം കുത്തുപറമ്പിലെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് ശസ്ത്രക്രിയ നടത്തേണ്ടതുകൊണ്ട് തലശേരിയിലെ ആശുപത്രിയിലേക്ക് മാറ്റി.
പുലര്‍ച്ചെ പിതാവിനൊപ്പം സ്കൂട്ടറില്‍ പോകുമ്പോഴായിരുന്നു സംഭവം. മുള്ളന്‍പന്നി സ്കൂട്ടറിന് മുന്നിലേക്ക് ചാടിയതോടെ വാഹനം മറിഞ്ഞു. ഇതോടെ താഴെ വീണ ഷാദിലിന്റെ ദേഹത്തേക്ക് മുള്ളുകള്‍ തെറിപ്പിക്കുകയായിരുന്നു.