ഷഹബാസിന്റെ കൊലപാതകം; ആറ് വിദ്യാർഥികളിൽ ഒതുങ്ങില്ലെന്ന് ഷഹബാസിന്റെ പിതാവ്
Tuesday, March 4, 2025 11:20 AM IST
കോഴിക്കോട്: ഷഹബാസിന്റെ കൊലപാതകം ആറ് വിദ്യാർഥികളിൽ ഒതുങ്ങില്ലെന്ന് ഷഹബാസിന്റെ പിതാവ് ഇക്ബാൽ. കൂടുതൽ പേർ ഇനിയും പിടിയിലാകാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭയം മൂലം കുട്ടികൾ മറ്റുള്ളവരുടെ പേരുകൾ പറയുന്നില്ല. ഷഹബാസിനെ മർദിക്കുമ്പോൾ ചുറ്റും കൂടിനിന്നവരിൽ രക്ഷിതാക്കളും ഉണ്ടെന്ന് ഇക്ബാൽ പറഞ്ഞു.
അതേസമയം സംഭവത്തിൽ ഒരാള്‍ക്കൂടി കസ്റ്റഡിയിലായി. പത്താം ക്ലാസുകാരനായ വിദ്യാര്‍ഥിയാണ് കസ്റ്റഡിയിലുള്ളത്.
കേസിൽ നേരത്തേ പിടിയിലായ അഞ്ചുപേര്‍ വെളിമാടുകുന്ന് ജുവനൈല്‍ ഹോമില്‍ കഴിയുകയാണ്. കൂടുതൽ പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന സൂചനയെ തുടർന്ന് അന്വേഷണം മറ്റുള്ളവരിലേക്കും വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് പോലീസ്.