ക​ൽ​പ്പ​റ്റ: പൂ​ക്കോ​ട് വെ​റ്റ​റി​ന​റി കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി സി​ദ്ധാ​ർ​ഥ​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​പ​ടി നേ​രി​ട്ട ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് തു​ട​ർ പ​ഠ​ന​ത്തി​ന് അ​നു​മ​തി. പ്ര​തി പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടാ​ത്ത വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് തി​രി​കെ എ​ടു​ത്ത​ത്.

2023 ലെ ​വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പം ഇ​വ​ർ​ക്ക് പ​ഠ​നം തു​ട​രാം. കേ​സി​ൽ ന​ട​പ​ടി നേ​രി​ട്ട ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളെ നേ​ര​ത്തെ ഒ​രു വ​ർ​ഷ​ത്തേ​ക്ക് കോ​ള​ജി​ൽ​നി​ന്ന് പു​റ​ത്താ​ക്കി​യി​രു​ന്നു.

ഈ ​കാ​ലാ​വ​ധി പൂ​ർ​ത്തി​യായ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​വ​ർ​ക്ക് തു​ട​ർ പ​ഠ​ന​ത്തി​ന് അ​നു​മ​തി ന​ൽ​കി​യ​ത്. കേസിലെ പ്ര​തി​ക​ൾ​ക്ക് മ​ണ്ണു​ത്തി​യി​ൽ തു​ട​ർ​പ​ഠ​ന​ത്തി​ന് അ​നു​മ​തി ന​ൽ​കി​യ​തി​ന് എ​തി​രാ​യ ഹ​ർ​ജി നി​ല​വി​ൽ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്.