എഐ സോഷ്യലിസത്തിലേക്ക് വഴിതുറക്കുമെന്നത് വ്യാഖ്യാനം മാത്രം; ഗോവിന്ദനെ തള്ളി ഇ.പി. ജയരാജൻ
Tuesday, March 4, 2025 10:20 AM IST
കണ്ണൂർ: ആശ പ്രവർത്തകരുടെ സമരത്തിനു പിന്നിൽ ദുഷ്ട ശക്തികളുടെ ബ്രെയിൻ ആണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. ഏത് ഗുണ്ടായിസത്തെയും അംഗീകരിക്കാൻ കഴിയുമോ എന്നും ജയരാജൻ ചോദിച്ചു.
ആശമാരുടെ സമരം ചിലരെ തൃപ്തിപ്പെടുത്താനാണ്. സമരത്തിനു വേണ്ടി നടത്തുന്ന സമരമാണെന്നും ജയരാജൻ പരിഹസിച്ചു.
അതേസമയം എഐയെക്കുറിച്ച് എം.വി. ഗോവിന്ദൻ നടത്തിയ നിരീക്ഷണത്തെ ഇ.പി. തള്ളി. എഐ സോഷ്യലിസത്തിലേക്ക് വഴിതുറക്കുമെന്നത് വ്യാഖ്യാനം മാത്രമാണെന്നും ജയരാജൻ പറഞ്ഞു.
യന്ത്രം കണ്ടുപിടിച്ചപ്പോൾ മുതലാളിത്തം ശക്തിപ്പെട്ടു. തൊഴിലാളികളുടെ എണ്ണവും കൂടി. ശാസ്ത്ര വളർച്ചയെ മുതലാളിത്തത്തെ ദുർബലമാക്കാനും ഉപയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു.