ഇ​ടു​ക്കി: ക​ട്ട​പ്പ​ന​യി​ൽ ന​ഗ​ര​സ​ഭാ പൊ​തു കി​ണ​റി​ൽ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കു​ന്ത​ളം​പാ​റ വ​ട്ടു​കു​ന്നേ​ൽ​പ​ടി കു​ന്നു​പ​റ​മ്പി​ൽ ജോ​മോ​ൻ(38)​ ആ​ണ് മ​രി​ച്ച​ത്.

കി​ണറി​ന്‍റെ പ​രി​സ​രം വൃ​ത്തി​യാ​ക്കാ​നെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി‌​യ​ത്. തു​ട​ർ​ന്ന് ഇ​വ​ർ പോ​ലീ​സി​ലും ഫ​യ​ർ​ഫോ​ഴ്സി​ലും വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഫ​യ​ർ​ഫ​ഴ്സ് എ​ത്തി മൃ​ത​ദേ​ഹം ക​ര​യ്ക്കെ​ത്തി​ച്ചു. പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന‌​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ഞാ​യ​റാ​ഴ്ച ജോ​മോ​ൻ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു.