അതിരപ്പിള്ളിയിലെ കാട്ടുകൊമ്പന് കാലില്‍ പരിക്ക്; വനംവകുപ്പ് നിരീക്ഷണം തുടങ്ങി
Tuesday, March 4, 2025 8:20 AM IST
തൃശൂര്‍: അതിരപ്പിള്ളിയിലെ കാട്ടുകൊമ്പന് ഏഴാറ്റുമുഖം ഗണപതിക്ക് കാലില്‍ പരിക്ക്. രണ്ട് ദിവസമായി ആന മുടന്തിയാണ് നടക്കുന്നതെന്ന് നാട്ടുകാര്‍ വനംവകുപ്പിനെ അറിയിക്കുകയായിരുന്നു
ആന ക്ഷീണിച്ച നിലയിലാണ്. ആരോഗ്യം മോശമാണെന്നാണ് നിലവില്‍ ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. ആനയെ നിരീക്ഷിക്കാന്‍ ഡോക്ടര്‍മാരുടെ പ്രത്യേക സംഘത്തെ നിയോഗിച്ചു. ആനയുടെ സ്ഥിതി സംബന്ധിച്ച് ഇവര്‍ ഡിഎഫ്ഒക്ക് റിപ്പോര്‍ട്ട് നല്‍കും.
ആനയെ പിടികൂടി ചികിത്സ നല്‍കണോ എന്ന കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കും. നേരത്തേ മസ്തകത്തിന് പരിക്കേറ്റ ആനയെ മയക്കുവെടി വച്ചപ്പോള്‍ ഏഴാറ്റുമുഖം ഗണപതി എത്തി താങ്ങിനിര്‍ത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.