കാറിൽ കടത്തിയ 176 കിലോ കഞ്ചാവ് പിടിച്ചു: ഒരാള്‍ പിടിയിൽ
Tuesday, March 4, 2025 7:46 AM IST
തിരുവനന്തപുരം: ആന്ധ്രയില്‍നിന്ന് തമിഴ്നാട് വഴി കേരളത്തിലേക്ക് കാറിൽ കടത്തിയ 176 കിലോ കഞ്ചാവുമായി അന്തര്‍ സംസ്ഥാന സംഘാഗം പിടിയിലായി. പൂവാര്‍ സ്വദേശി ബ്രൂസിലി(49)യാണു പിടിയിലായത്.
എക്സൈസ് എന്‍ഫോഴ്സ്മെന്റ് ഇന്‍സ്പെക്ടര്‍ കൃഷ്ണകുമാറിനു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് കന്യാകുമാരി-തിരുനെല്‍വേലി അതിര്‍ത്തിയിലെ നാങ്കുനേരിലെ ടോള്‍ഗേറ്റില്‍ സംഘത്തിനായി പരിശോധന നടത്തവേ പോലീസ് കാര്‍ തടഞ്ഞപ്പോള്‍ നിര്‍ത്താതെപോകുകയായിരുന്നു.
പോലീസ് പിന്തുടര്ന്നതിനാല് കാര്‍ പിന്നീട് ഏര്‍വാടിയില്‍ നിര്‍ത്തിയശേഷം കാറിലുണ്ടായിരുന്ന രണ്ടുപേര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ബ്രൂസിലി പിടിയിലായി. ഇയാൾ നല്കിയ വിവരത്തെത്തുടര്‍ന്നു കഞ്ചാവുമായിവന്ന കാറിനെ പോലീസ് പിന്തുടര്ന്നു പിടികൂടി. പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തുന്നു.