പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തടവിലാക്കി പീഡിപ്പിച്ചു
Tuesday, March 4, 2025 6:39 AM IST
ഭോപ്പാൽ: മധ്യപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തടവിലാക്കി ദിവസങ്ങളോളം പീഡിപ്പിച്ചു. ഗ്വാളിയോർ ജില്ലയിലാണ് സംഭവം. 17കാരിക്ക് നേരെയാണ് ആക്രമണമുണ്ടായത്.
രണ്ടുവർഷം മുൻപ് ഉത്തർപ്രദേശിലെ ജലൗൺ ജില്ലയിൽ ഒരു വിവാഹ ചടങ്ങിനിടെ പരിചയപ്പെട്ട ഒരു യുവാവാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ ഇയാൾ ഏകദേശം അഞ്ച് ദിവസം തടവിലാക്കി.
സംഭവത്തിന് പിന്നാലെ വീട്ടിൽ മടങ്ങിയെത്തിയ പെൺകുട്ടി വിവരം മാതാപിതാക്കളോടു പറഞ്ഞു. ഇവരാണ് പോലീസിൽ പരാതി നൽകിയത്. പോക്സോ നിയമം ഉൾപ്പെടെയുള്ള പ്രസക്തമായ വകുപ്പുകൾ പ്രകാരം പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.