ചാമ്പ്യൻസ് ട്രോഫി സെമി; ഇന്ത്യ - ഓസ്ട്രേലിയ പോരാട്ടം ഇന്ന്
Tuesday, March 4, 2025 4:33 AM IST
ദുബായി: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് സെമി ഫൈനലിൽ ഇന്ത്യ ഇന്ന് ഓസ്ട്രേലിയായെ നേരിടും. ദുബായി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 2.30ന് മത്സരം ആരംഭിക്കും.
ഗ്രൂപ്പ് ഘട്ടത്തിൽ എല്ലാ മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ സെമിയിൽ എത്തിയത്. ഗ്രൂപ്പ് ബി രണ്ടാം സ്ഥാനക്കാരായാണ് ഓസ്ട്രേലിയ ചാമ്പ്യന്‍സ് ട്രോഫി സെമിയില്‍ പ്രവേശിച്ചത്. ലീഗിലെ മൂന്നു മത്സരങ്ങളില്‍ രണ്ട് എണ്ണവും മഴയില്‍ നഷ്ടപ്പെട്ടാണ് ഓസീസിന്റെ വരവ്.
കമ്മിന്‍സിനു പകരം സ്റ്റീവ് സ്മിത്താണ് ഓസീസ് ക്യാപ്റ്റന്‍. ലോകകപ്പ് ഫൈനലിനുശേഷം ഏകദിനത്തില്‍ ഇന്ത്യയും ഓസ്ട്രേലിയയും നേര്‍ക്കുനേര്‍ ഇറങ്ങുന്ന ആദ്യ മത്സരമാണ്.