ച​ണ്ഡീ​ഗ​ഢ്: ഹ​രി​യാ​ന​യി​ല്‍ കൊ​ല്ല​പ്പെ​ട്ട യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക ഹി​മാ​നി ന​ര്‍​വാ​ളി​ന്‍റെ മൃ​ത​ദേ​ഹ​മ​ട​ങ്ങി​യ സ്യൂ​ട്ട്‌​കേ​സു​മാ​യി പ്ര​തി പോ​കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത്. റോ​ഹ്ത​ക്കി​ലെ ഹി​മാ​നി​യു​ടെ വ​സ​തി​ക്കു മു​ന്നി​ലൂ​ടെ പ്ര​തി സ​ച്ചി​ന്‍ ക​റു​ത്ത സ്യൂ​ട്ട് കേ​സു​മാ​യി പോ​കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണു പു​റ​ത്തു​വ​ന്ന​ത്.

പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള പ്ര​തി​യെ പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു വ​രു​ക​യാ​ണ്. മൊ​ബൈ​ൽ ഫോ​ൺ ചാ​ർ​ജ​ർ ക​ഴു​ത്തി​ൽ കു​രു​ക്കി​യാ​ണു പ്ര​തി ഹി​മാ​നി​യെ കൊ​ന്ന​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ശ​നി​യാ​ഴ്ച​യാ​ണ് രോ​ഹ്ത​ക്കി​ലെ ഒ​രു ബ​സ് സ്‌​റ്റേ​ഷ​ന് സ​മീ​പ​ത്തു​നി​ന്ന് ഹി​മാ​നി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ഹി​മാ​നി​യും സ​ച്ചി​നും സു​ഹൃ​ത്തു​ക്ക​ളാ​ണെ​ന്നും പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ഒ​ന്ന​ര​വ​ർ​ഷം മു​മ്പാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ ഇ​രു​വ​രും ത​മ്മി​ൽ പ​രി​ച​യ​പ്പെ​ട്ട​തെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.