കാട്ടാനയെ കണ്ട് ഭയന്നോടിയ വയോധികൻ കുഴഞ്ഞുവീണു മരിച്ചു
Tuesday, March 4, 2025 12:43 AM IST
കോതമംഗലം: വീടിനു മുന്നിലെത്തിയ കാട്ടാനയെ കണ്ട് ഭയന്നോടിയ വയോധികൻ കുഴഞ്ഞുവീണു മരിച്ചു. കോതമംഗലം കോട്ടപ്പടിയിലാണ് സംഭവം.
കൂവക്കണ്ടം സ്വദേശി കുഞ്ഞപ്പൻ (70)ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 8.30നാണ് സംഭവം. വീടിനു മുന്നിൽ എത്തിയ ആനയെ ഓടിക്കാൻ ശ്രമിച്ചപ്പോൾ ആന കുഞ്ഞപ്പനു നേർക്ക് തിരിഞ്ഞു.
ഭയന്ന് വീട്ടിലേക്ക് ഓടിക്കയറിയതിനു പിന്നാലെ കുഞ്ഞപ്പൻ കുഴഞ്ഞു വീഴുകയായിരുന്നു. കുഞ്ഞപ്പനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണംസംഭവിച്ചിരുന്നു.