അ​മൃ​ത്സ​ർ: അ​ന്താ​രാ​ഷ്ട്ര അ​തി​ർ​ത്തി മു​റി​ച്ചു​ക​ട​ന്ന് രാ​ജ്യ​ത്ത് പ്ര​വേ​ശി​ച്ച പാ​ക്കി​സ്ഥാ​ൻ പൗ​ര​നെ ബി​എ​സ്എ​ഫ് വെ​ടി​വ​ച്ചു കൊ​ന്നു. പ​ഞ്ചാ​ബി​ലെ അ​മൃ​ത്സ​റി​ലാ​ണ് സം​ഭ​വം.

ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്നും ഒ​രു മൊ​ബൈ​ൽ ഫോ​ൺ ക​ണ്ടെ​ത്തി. പേ​ര് വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭ്യ​മ​ല്ല. മൃ​ത​ദേ​ഹം രാം​ദാ​സ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കൈ​മാ​റു​ന്ന​തി​നു​ള്ള നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി വ​രി​ക​യാ​ണെ​ന്ന് ബി​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.