രാഷ്ട്രീയ പിൻഗാമിയായി പ്രഖ്യാപിച്ചിരുന്ന അനന്തിരവനെ പാർട്ടിയിൽ നിന്ന് പുറത്താക്കി മായാവതി
Monday, March 3, 2025 10:19 PM IST
ലഖ്നോ: ബിഎസ്പി നേതാവ് ആകാശ് ആനന്ദിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പാർട്ടി അധ്യക്ഷ മായാവതി നേരത്തെ അനന്തിരവനായ ആകാശിനെ തന്റെ രാഷ്ട്രീയ പിൻഗാമിയായി പ്രഖ്യാപിച്ചിരുന്നു.
എന്നാൽ കഴിഞ്ഞദിവസം പാർട്ടിയുടെ ദേശീയ കോ ഓർഡിനേറ്റർ ഉൾപ്പെടെയുളള പദവികളിൽ നിന്ന് ആകാശിനെ മായാവതി ഒഴിവാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ പാർട്ടിയിൽനിന്നു തന്നെ ആകാശിനെ പുറത്താക്കിയത്.
ആകാശിന്റെ പിതാവ് ആനന്ദ് കുമാറിനേയും രാജ്യസഭാംഗം റാംജി ഗൗതമിനേയും പാർട്ടിയുടെ പുതിയ കോ ഓർഡിനേറ്റർമാരായി നിയമിച്ചു. അപക്വമായ പെരുമാറ്റം മൂലമാണ് ആകാശിനെ സ്ഥാനമാനങ്ങളിൽ നിന്ന് നീക്കുന്നത് എന്നായിരുന്നു കഴിഞ്ഞ ദിവസം മായാവതി നൽകിയ വിശദീകരണം.