തി​രു​വ​ന​ന്ത​പു​രം: സം​​സ്ഥാ​ന​ത്ത് ഓ​പ്പ​റേ​ഷ​ൻ ഡി ​ഹ​ണ്ടി​ന്‍റെ ഭാ​ഗ​മാ​യി അ​റ​സ്റ്റി​ലാ​യ​ത് 2854 പേ​ർ. 1.312 കി​ലോ എം​ഡി​എം​എ​യും മ​റ്റ് മ​യ​ക്കു​മ​രു​ന്നു​ക​ളു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

മ​യ​ക്കു​മ​രു​ന്ന് കൈ​വ​ശം​വ​ച്ച​തി​ന് 2762 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ​ചെ​യ്തു. മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ്പ​ന​യി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന​താ​യി സം​ശ​യി​ക്കു​ന്ന 17246 പേ​രെ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യി​രു​ന്നു. ഫെ​ബ്രു​വ​രി 22 മു​ത​ൽ മാ​ർ​ച്ച് ഒ​ന്ന് വ​രേ ആ​യി​രു​ന്നു ഡി ​ഹ​ണ്ട്.

സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ഷേ​ഖ് ദ​ർ​വേ​ഷ് സാ​ഹി​ബി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് സം​സ്ഥാ​ന​ത്ത് ഓ​പ്പ​റേ​ഷ​ൻ ഡി ​ഹ​ണ്ട് എ​ന്ന പേ​രി​ൽ സ്പെ​ഷ​ൽ ഡ്രൈ​വ് ന​ട​ത്തി​യ​ത്. നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്നു​ക​ളു​ടെ സം​ഭ​ര​ണ​ത്തി​ലും വി​പ​ണ​ന​ത്തി​ലും ഏ​ര്‍​പ്പെ​ട്ടി​രി​ക്കു​ന്ന​വ​രെ ക​ണ്ടു​പി​ടി​ച്ച് ക​ര്‍​ശ​ന നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യാ​ണ് ദൗ​ത്യം ന​ട​പ്പി​ലാ​ക്കി​യ​ത്.

എ​ഡി​ജി​പി മ​നോ​ജ് എ​ബ്ര​ഹാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ റേ​ഞ്ച് അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള എ​ന്‍​ഡി​പി​എ​സ് കോ​ര്‍​ഡി​നേ​ഷ​ന്‍ സെ​ല്ലും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​രും ചേ​ര്‍​ന്നാ​ണ് ദൗ​ത്യം ന​ട​പ്പി​ലാ​ക്കി​യ​ത്.