സ്വകാര്യ സർവകലാശാല ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു
Monday, March 3, 2025 8:43 PM IST
തിരുവനന്തപുരം: സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി സർക്കാർ സ്വകാര്യ സർവകലാശാല ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിട്ട് സംസ്ഥാന സർക്കാർ. ഇത്ര മോശമായി തയ്യാറാക്കിയ ബിൽ നിയമസഭയിൽ ഇതിന് മുമ്പ് അവതരിപ്പിച്ചില്ലെന്നായിരുന്നു പ്രതിപക്ഷ വിമർശനം.
ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് കൂടുതൽ അധികാരം നൽകുന്നു, സർക്കാറിന് പ്രവേശനത്തിൽ നിയന്ത്രണമില്ല തുടങ്ങിയ പ്രശ്നങ്ങളും പ്രതിപക്ഷം ഉന്നയിച്ചു. യുജിസി മാർഗ നിർദേശങ്ങൾ പാലിച്ചാണ് ബില്ലെന്നായിരുന്നു മന്ത്രി ആർ ബിന്ദുവിന്റെ മറുപടി.
പ്രോ ചാൻസലർ എന്ന നിലക്ക് ഉന്നത വിദ്യാഭ്യാസമന്ത്രിക്ക് നിലവിൽ തന്നെ അധികാരങ്ങളുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സംവരണവും സ്കോളർഷിപ്പും ഉറപ്പാക്കണമെന്നും ആശങ്ക തീർക്കാൻ വിദ്യാർഥി സംഘടനകളുമായി ചർച്ച വേണമെന്നും സിപിഐ അംഗം മുഹമ്മദ് മൊഹ്സിൻ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച സബ്ജക്ട് കമ്മിറ്റി ചർച്ച ചെയ്ത് 24 ന് ബിൽ പാസാക്കും.