ചരിത്ര നേട്ടവുമായി വിഴിഞ്ഞം; ഫെബ്രുവരിയിലെ ചരക്കുനീക്കത്തിൽ ഒന്നാമത്
Monday, March 3, 2025 8:27 PM IST
തിരുവനന്തപുരം: ചരിത്ര നേട്ടവുമായി വിഴിഞ്ഞം തുറമുഖം. ഇന്ത്യയിലെ തെക്ക് കിഴക്കൻ തുറമുഖങ്ങളിൽ ചരക്കുനീക്കത്തിൽ വിഴിഞ്ഞം ഒന്നാം സ്ഥാനത്താണ് ഇടംപിടിച്ചിരിക്കുന്നത്.
ഫെബ്രുവരിയിൽ 40 കപ്പലുകളിൽനിന്നായി കൈകാര്യംചെയ്തത് 78833 കണ്ടയ്നറുകളാണ്. ചെന്നൈ തുറമുഖത്തെ പിൻതള്ളിയാണ് വിഴിഞ്ഞത്തിന്റെ നേട്ടം.
ജനുവരിയിൽ ചരക്കുനീക്കത്തിൽ വിഴിഞ്ഞം രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. ചരക്കുനീക്കം ആരംഭിച്ച് എട്ട് മാസംകൊണ്ടാണ് മറ്റ് തുറമുഖങ്ങളെ പിൻതള്ളി വിഴഞ്ഞം ഒന്നാമതെത്തിയത്.