രോഹിത് ശര്‍മയെ അപമാനിക്കുന്ന രീതിയിലുള്ള ഷമ മുഹമ്മദിന്റെ പ്രസ്താവന മോശമായിപോയി: വെങ്കടേഷ് പ്രസാദ്
Monday, March 3, 2025 8:07 PM IST
ന്യൂഡൽഹി: രോഹിത് ശര്‍മയെ അപമാനിക്കുന്ന രീതിയിലുള്ള ഷമ മുഹമ്മദിന്റെ പ്രസ്താവന മോശമായിപോയിയെന്ന് മുൻ ഇന്ത്യന്‍ താരം വെങ്കടേഷ് പ്രസാദ്. ഒരു ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് വലിയ നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ടെന്നും വെങ്കടേഷ് പ്രസാദ് എക്സിൽ കുറിച്ചു.
"എട്ട് മാസം മുമ്പ് ഇന്ത്യയെ ഒരു ടി20 ലോകകപ്പ് വിജയത്തിലേക്ക് നയിച്ചു. മറ്റൊരു ഐസിസി ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ എത്തിനില്‍ക്കെ അദ്ദേഹത്തെ ബോഡി ഷെയിം ചെയ്യുന്നത് തികച്ചും ദയനീയവും അനാവശ്യവുമാണ്. ഇത്രയും വര്‍ഷങ്ങളായി തന്റെ കഴിവുകളിലൂടെയും നേതൃത്വത്തിലൂടെയും നേട്ടങ്ങള്‍ കൈവരിച്ച ഒരു വ്യക്തിയോട് അല്‍പ്പം ബഹുമാനം കാണിക്കണം.'' പ്രസാദ് കുറിച്ചു.
കോണ്‍ഗ്രസ് ദേശീയ വക്താവ് ഷമ മുഹമ്മദ് ഇന്ത്യന്‍ നായകനെ അപമാനിക്കുന്ന രീതിയില്‍ പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് പ്രസാദ് എക്സിൽ കുറിപ്പിട്ടത് ഇടപെടല്‍. തന്റെ എക്സ് അക്കൗണ്ടിലാണ് ഷമ ഇന്ത്യന്‍ നായകനെ അപമാനിക്കുന്ന രീതിയിലുള്ള പരാമര്‍ശം നടത്തിയത്.