ലഹരി മുക്തി കേന്ദ്രത്തിൽ ആക്കിയതിനു വൈരാഗ്യം; യുവാവ് സഹോദരനെ വെട്ടി പരിക്കേൽപ്പിച്ചു
Monday, March 3, 2025 7:48 PM IST
കോഴിക്കോട്: ലഹരിക്കടിമയായ യുവാവ് ക്ഷേത്രത്തിലെ വാൾ ഉപയോഗിച്ച് സഹോദരനെ വെട്ടി പരിക്കേൽപ്പിച്ചു. താമരശേരി ചമലിൽ ആണ് സംഭവം.
ചമൽ സ്വദേശി അഭിനന്ദിന് (23) ആണ് വെട്ടേറ്റത്. ഇയാളുടെ തലയ്ക്കാണ് വെട്ടേറ്റത്. ലഹരിക്കടിമയായ സഹോദരൻ അർജുൻ ആണ് അഭിനന്ദിനെ വെട്ടിയത്.
ചമൽ കാരപ്പറ്റ ക്ഷേത്രത്തിലെ വാൾ എടുത്താണ് ഇയാൾ സഹോദരനെ വെട്ടിയത്. ലഹരി മുക്തി കേന്ദ്രത്തിൽ അയച്ചതിന്റെ വൈരാഗ്യത്താലാണ് വെട്ടിയത് എന്നാണ് നിഗമനം.