കൊച്ചിയിൽ ഡാർക്ക് വെബ് ഉപയോഗിച്ച് എംഡിഎംഎ എത്തിച്ച യുവാവ് പിടിയിൽ
Monday, March 3, 2025 7:17 PM IST
കൊച്ചി: ഡാർക്ക് വെബ് ഉപയോഗിച്ച് എംഡിഎംഎ എത്തിച്ച യുവാവ് പിടിയിൽ. കോഴിക്കോട് കുതിരവട്ടം സ്വദേശി മിർസാബ് (29) ആണ് പിടിയിലായത്.
20 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. ക്രിപ്റ്റോ കറൻസി ഉപയോഗിച്ചായിരുന്നു ഇടപാട്. ജർമനിയിൽ നിന്നാണ് എംഡിഎംഎ എത്തിച്ചത്.
കൊച്ചിയിലെ ഫോറിൻ പോസ്റ്റ് ഓഫീസിലേക്കാണ് ലഹരി പാഴ്സലായി എത്തിയത്. തുടർന്ന് പാർസൽ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് എറണാകുളം സർക്കിൾ എക്സൈസ് ഓഫീസിന് കൈമാറുകയായിരുന്നു.
പ്രതിയുടെ ലാപ്ടോപ്പും മൊബൈൽ ഫോണും ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും.