ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ദു​ര​ന്ത​ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യു​ള്ള മൂ​ന്നാം ഘ​ട്ട പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര​ധി​വാ​സ​ത്തി​നു​ള്ള 2-ബി ​ലി​സ്റ്റാ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

പു​ന​ര​ധി​വാ​സ​ത്തി​നു​ള്ള അ​വ​സാ​ന ക​ര​ട് പ​ട്ടി​ക​യാ​ണ് ഇ​ന്ന് പു​റ​ത്ത് വി​ട്ട​ത്. പ​ട്ടി​ക​യി​ൽ ആ​ക്ഷേ​പ​വും പ​രാ​തി​ക​ളു​മു​ണ്ടെ​ങ്കി​ൽ 10 ദി​വ​സ​ത്തി​നു​ള്ളി​ൽ അ​റി​യി​ക്കാം.

70 കു​ടും​ബ​ങ്ങ​ളാ​ണ് മൂ​ന്നാ​മ​ത്തെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​ത്. വാ​ർ​ഡ് 11 ൽ 37 ​കു​ടും​ബ​ങ്ങ​ളാ​ണു​ള്ള​ത്. വാ​ർ​ഡ് 10ൽ 18 ​കു​ടും​ബ​ങ്ങ​ളും, വാ​ർ​ഡ് 12 ൽ 15 ​കു​ടും​ബ​ങ്ങ​ളു​മാ​ണ് പ​ട്ടി​ക​യി​ലു​ൾ​പ്പെ​ട്ട​ത്.

നേ​ര​ത്തെ പു​റ​ത്തു​വി​ട്ട ആ​ദ്യ ഘ​ട്ട പ​ട്ടി​ക​യി​ൽ 242 കു​ടും​ബ​ങ്ങ​ളും ര​ണ്ടാം ഘ​ട്ട പ​ട്ടി​ക​യി​ൽ 81 കു​ടും​ബ​ങ്ങ​ളും ആണ് ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​ത്.

അ​തേ​സ​മ​യം വയ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ പു​ന​ര​ധി​വാ​സ​ത്തി​ന്‍റെ വാ​യ്പ​യു​ടെ വി​നി​യോ​ഗ സ​മ​യ​പ​രി​മി​തി​യി​ൽ കേ​ന്ദ്രം വ്യ​ക്ത​ത വ​രു​ത്ത​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. മാ​ർ​ച്ച് 31-ന് ​അ​കം ഫ​ണ്ട് വി​നി​യോ​ഗി​ക്ക​ണ​മെ​ന്ന​ത് അ​പ്രാ​യോ​ഗി​ക​മാ​ണെ​ന്ന് കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു.