ആലപ്പുഴയിൽ യെല്ലോ മെത്തും കഞ്ചാവുമായി യുവാവ് പിടിയിൽ
Monday, March 3, 2025 4:51 PM IST
ആലപ്പുഴ: യെല്ലോ മെത്തും കഞ്ചാവുമായി യുവാവ് പിടിയിൽ. ആലപ്പുഴ സ്വദേശി കാർത്തിക് ആണ് പിടിയിലായത്.
ആലപ്പുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആർ പ്രശാന്തും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. കാർത്തികിൽ നിന്നും ഏഴ് ഗ്രാം യെല്ലോ മെത്തും ആറ് ഗ്രാം ഗ്രാം കഞ്ചാവും എക്സൈസ് കണ്ടെടുത്തു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്.