തെറ്റായ ഒടിപി പറഞ്ഞുനൽകിയതിന് പിതാവ് വഴക്കുപറഞ്ഞു; തമിഴ്നാട്ടിൽ വിദ്യാർഥിനി ജീവനൊടുക്കി
Monday, March 3, 2025 4:33 PM IST
ചെന്നൈ: ഒബിസി സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നതിനിടെ തെറ്റായ ഒടിപി നല്‍കിയതിന് പിതാവ് വഴക്കുപറഞ്ഞ വിദ്യാർഥിനി ജീവനൊടുക്കി. തമിഴ്നാട്ടിലെ വിലുപ്പുരത്ത് ആണ് സംഭവം.
വിലുപ്പുരം സ്വദേശിനി ഇന്ദു (19) ആണ് ജീവനൊടുക്കിയത്. ഒബിസി സർട്ടിഫിക്കറ്റിന് അപേക്ഷിക്കുകയായിരുന്ന പിതാവ് കുട്ടിയെ വിളിച്ച് ഫോണിൽ വന്ന ഒടിപി പറഞ്ഞുനൽകാൻ ആവശ്യപ്പെടുകയായിരുന്നു . എന്നാൽ കുട്ടി രണ്ട് തവണയും പറഞ്ഞുകൊടുത്തത് തെറ്റായ ഒടിപി ആയിരുന്നു.
ഇതോടെ അപേക്ഷ സമർപ്പിക്കാനായിരുന്നില്ല. പിന്നീട് അപേക്ഷ നൽകിയെങ്കിലും വീട്ടിൽ തിരിച്ചെത്തിയ പിതാവ് മകളെ വഴക്കുപറയുകയായിരുന്നു. ഇതിൽ മനംനൊന്താണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് വിവരം.