ചെ​ന്നൈ: ഒ​ബി​സി സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന് അ​പേ​ക്ഷി​ക്കു​ന്ന​തി​നി​ടെ തെ​റ്റാ​യ ഒ​ടി​പി ന​ല്‍​കി​യ​തി​ന് പി​താ​വ് വ​ഴ​ക്കു​പ​റ​ഞ്ഞ വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി. ത​മി​ഴ്നാ​ട്ടി​ലെ വി​ലു​പ്പു​ര​ത്ത് ആ​ണ് സം​ഭ​വം.

വി​ലു​പ്പു​രം സ്വ​ദേ​ശി​നി ഇ​ന്ദു (19) ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. ഒ​ബി​സി സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് അ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്ന പി​താ​വ് കു​ട്ടി​യെ വി​ളി​ച്ച് ഫോ​ണി​ൽ വ​ന്ന ഒ​ടി​പി പ​റ​ഞ്ഞു​ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു . എ​ന്നാ​ൽ കു​ട്ടി ര​ണ്ട് ത​വ​ണ​യും പ​റ​ഞ്ഞു​കൊ​ടു​ത്ത​ത് തെ​റ്റാ​യ ഒ​ടി​പി ആ​യി​രു​ന്നു.

ഇ​തോ​ടെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നാ​യി​രു​ന്നി​ല്ല. പി​ന്നീ​ട് അ​പേ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ പി​താ​വ് മ​ക​ളെ വ​ഴ​ക്കു​പ​റ​യു​ക​യാ​യി​രു​ന്നു. ഇ​തി​ൽ മ​നം​നൊ​ന്താ​ണ് കു​ട്ടി ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്നാ​ണ് വി​വ​രം.