സെക്രട്ടറിയേറ്റ് മാർച്ചുമായി ആശാ വർക്കർമാർ
Monday, March 3, 2025 1:32 PM IST
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാർച്ചുമായി ആശാ വർക്കർമാർ. നൂറുകണക്കിന് ആശാ വർക്കറുമാരാണ് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയത്.
ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കാതെ 62 വയസിൽ ആശമാരെ പിരിച്ചുവിടാനുള്ള ഉത്തരവ് പിൻവലിക്കുക, അഞ്ച് ലക്ഷം രൂപ വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങളിൽ ഉറച്ച് നിന്നാണ് ആശാ വർക്കർമാരുടെ പ്രക്ഷോഭം.
ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തുന്ന രാപകല്‍ സമരം തുടങ്ങിയിട്ട് ഇന്നേക്ക് 22 ദിവസമായിരിക്കുകയാണ്.