തോമസ് പീറ്റർ പാലാ നഗരസഭ ചെയർമാൻ
Monday, March 3, 2025 1:15 PM IST
കോട്ടയം: പാലാ നഗരസഭ ചെയർമാനായി കേരള കോൺഗ്രസ്-എം അംഗം തോമസ് പീറ്ററിനെ തെരഞ്ഞെടുത്തു. നഗരസഭയിലെ മൂന്നാം വാർഡ് അംഗമാണ് തോമസ്. ഇത് രണ്ടാം തവണയാണ് തോമസ് പീറ്റർ കൗൺസിലറാകുന്നത്.
നേരത്തേ ആരോഗ്യ, വിദ്യാഭ്യാസ കലാ-കായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ സിബിൽ തോമസും മുൻ കൗൺസിലറും ആരോഗ്യസ്ഥിരം സമിതി അധ്യക്ഷയുമായിരുന്നു.
എൽഡിഎഫ് മുന്നണി ധാരണ പ്രകാരമാണ് തോമസ് പീറ്റർ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ജോസ് എടേട്ടിനെയാണ് തോമസ് പീറ്റർ പരാജയപ്പെടുത്തിയത്. ആകെയുള്ള 26 പേരിൽ 25 പേർ വോട്ട് ചെയ്തു. തോമസ് പീറ്ററിന് 16 ഉം ജോസ് എടേട്ടിന് ഒമ്പതും വോട്ടുകളാണ് ലഭിച്ചത്.