പാർട്ടി നയങ്ങളെല്ലാം സർക്കാരിന് നടപ്പാക്കാൻ പറ്റില്ല: എം.വി. ഗോവിന്ദൻ
Monday, March 3, 2025 1:06 PM IST
തിരുവനന്തപുരം: സിപിഎമ്മിന്റെയും സർക്കാരിന്റെയും നയം മാറ്റ വിവാദത്തെ ന്യായീകരിച്ച് ഘടകകക്ഷികൾക്ക് പരോക്ഷ മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സിപിഎമ്മിന്റെ എല്ലാ നയവും സർക്കാരിന് നടപ്പാക്കാനാകില്ല.
പാർട്ടി നയവും സർക്കാർ നയവും രണ്ടും രണ്ടായി കാണണം. ഞങ്ങൾ തീരുമാനിക്കുന്ന കാര്യം സർക്കാർ നടപ്പാക്കുമെന്ന് ചിലർ തെറ്റിദ്ധരിക്കുന്നു.
കേന്ദ്രസർക്കാരിന്റെ ഭാഗമായി നിന്നു കൊണ്ട് മാത്രമേ സംസ്ഥാന സർക്കാരിന് പ്രവർത്തിക്കാനും നിലനിൽക്കാനും സാധിക്കുകയുള്ളുവെന്നും ഗോവിന്ദൻ വ്യക്തമാക്കി.