തി​രു​വ​ന​ന്ത​പു​രം: വി​മാ​ന​ത്തി​നു​ള്ളി​ലെ ശു​ചി​മു​റി​യി​ൽ സി​ഗ​ര​റ്റ് വ​ലി​ച്ച യാ​ത്ര​ക്കാ​ര​നെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്.

ശ​നി രാ​വി​ലെ ദ​മാ​മി​ൽ നി​ന്നെ​ത്തി​യ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് 582-ാം ന​മ്പ​ർ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര​ൻ ആ​ല​പ്പു​ഴ മാ​ന്നാ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ലി​ക്കെ​തി​രെ​യാ​ണ് (54) വി​മാ​ന​ത്താ​വ​ളം അ​ധി​കൃ​ത​രു​ടെ പ​രാ​തി​യി​ൽ വ​ലി​യ​തു​റ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

പു​ക ഉ​യ​ർ​ന്ന​തോ​ടെ വി​മാ​ന​ത്തി​നു​ള്ളി​ലെ അ​ലാ​റം അ​ടി​ക്കു​ക​യും ജീ​വ​ന​ക്കാ​ർ ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. ലാ​ൻ​ഡിം​ഗി​നു​ശേ​ഷം പൈ​ല​റ്റ് ന​ൽ​കി​യ വി​വ​ര​ത്തെ തു​ട​ർ​ന്ന് എ​യ​ർ ഇ​ന്ത്യ സീ​നി​യ​ർ സെ​ക്യൂ​രി​റ്റി ഓ​ഫീ​സ​ർ ഇ​യാ​ളെ പോ​ലീ​സി​ന് കൈ​മാ​റി.

തീ​പി​ടി​ക്കു​ന്ന വ​സ്തു​ക്ക​ൾ വി​മാ​ന​ത്തി​നു​ള്ളി​ൽ കൈ​വ​ശം സൂ​ക്ഷി​ക്ക​രു​തെ​ന്ന നി​യ​മം ലം​ഘി​ച്ച​തി​ന് കേ​സെ​ടു​ത്ത്‌ ഇ​യാ​ളെ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.