ഹര്‍ജി തള്ളിയതില്‍ നിരാശയുണ്ട്; കേസില്‍ അന്വേഷണം നടക്കുന്നേയില്ലെന്ന് മഞ്ജുഷ
Monday, March 3, 2025 11:29 AM IST
തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളിയതിനു പിന്നാലെ പ്രതികരണവുമായി ഭാര്യ മഞ്ജുഷ. ഹര്‍ജി തള്ളിയതില്‍ നിരാശയുണ്ട്. തുടര്‍നടപടികള്‍ ആലോചിച്ച് തീരുമാനിക്കുമെന്ന് മഞ്ജുഷ പറഞ്ഞു.
കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തില്‍ വിശ്വാസമില്ല. പ്രധാന പ്രതികളെയെല്ലാം പോലീസ് സംരക്ഷിക്കുകയാണ്.
കേസില്‍ അന്വേഷണം നടക്കുന്നേയില്ല. പോലീസില്‍ നിന്ന് ഒരു നീതിയും കിട്ടാതിരുന്നപ്പോഴാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടതെന്നും മഞ്ജുഷ പ്രതികരിച്ചു.