വണ്ടിപ്പെരിയാറിൽ ജനവാസ മേഖലയിൽ കടുവ
Monday, March 3, 2025 11:18 AM IST
വണ്ടിപ്പെരിയാർ: ഇടുക്കി വണ്ടിപ്പെരിയാറിൽ ജനവാസ മേഖലയിൽ കടുവയെ കണ്ടെത്തി. പോബ്സൺ എസ്റ്റേറ്റിൽ ഗ്രാമ്പി ഡിവിഷനിലാണ് കടുവയെ കണ്ടെത്തിയത്.
ഞായറാഴ്ച ഉച്ചയോടെയാണ് കടുവയെ കണ്ടത്. ഇവിടെ റോഡ് നിർമാണം നടക്കുന്നുണ്ടായിരുന്നു. ഈ തൊഴിലാളികളാണ് കടുവയെ കണ്ടത്ത്. നാട്ടുകാർ വിവരം വനംവകുപ്പിനെ അറിയിച്ചു.