നിലന്പൂരിൽ പുലി ചത്ത നിലയിൽ
Monday, March 3, 2025 10:54 AM IST
മലപ്പുറം: നിലന്പൂരിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തി. കരുളായി ഉൾവനത്തിൽ വനംവാച്ചർമാരാണ് പുലിയുടെ ജഡം കണ്ടെത്തിയത്. ഇവർ വിവരം അറിയിച്ചതിനെ തുടർന്നു ഉയർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പുലിയെ പരിശോധിച്ചു.
പ്രായാധിക്യം മൂലമാണ് പുലി ചത്തതെന്നാണ് പ്രാഥമിക നിഗമനം. കർണാടകയോട് അതിർത്തി പങ്കിടുന്ന സ്ഥലത്താണ് ജഡം കണ്ടെത്തിയത്. പ്രാഥമിക പരിശോധനയിൽ പുലിക്കു പരിക്കുകളില്ല.
പോസ്റ്റ്മോർട്ടം ഉൾപ്പെടുള്ള നടപടികളിലേക്ക് വനംവകുപ്പ് കടന്നു.