29-ാം വയസിൽ ആദ്യ ഓസ്കർ, ഇന്നിതാ 51-ാം വയസിൽ രണ്ടാം നേട്ടം; മികച്ച നടനായ ഏഡ്രിയാൻ ബ്രോഡി
Monday, March 3, 2025 10:30 AM IST
ലോസ്ആഞ്ചലസ്: 2003ലെ ഓസ്കർ വേദി. മികച്ച നടനുള്ള പുരസ്കാരം നേടിയത് 29 വയസുകാരാനായ ഒരു ചെറുപ്പക്കാരാൻ. ഏഡ്രിയാൻ നിക്കോളാസ് ബ്രോഡി എന്ന ആ നടനെ ലോകം അറിഞ്ഞുതുടങ്ങിയത് അങ്ങനെയാണ്.
പിന്നീടിതാ ഇപ്പോൾ 22 വർഷങ്ങൾക്കിപ്പുറം 51-ാം വയസിൽ വീണ്ടും തന്റെ കൈയിൽ ഓസ്കറിനെ എത്തിച്ചിരിക്കുകയാണ് ഏഡ്രിയാൻ. ദ ബ്രൂട്ടലിസ്റ്റ് എന്ന ചിത്രത്തിലെ അഭിനയമാണ് ബ്രോഡിയെ പുരസ്കാരനേട്ടത്തിലെത്തിച്ചത്. 2003ൽ ദ പിയാനിസ്റ്റ് എന്ന ചിത്രത്തിലെ അഭിനത്തിനാണ് ആദ്യ ഓസ്കർ നേട്ടം ബ്രോഡിയെ തേടിയെത്തിയത്.
മികച്ച നടനുള്ള ഓസ്കർ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ നടൻ എന്ന നേട്ടം ഇതോടെ 29-ാം വയസിലെ പുരസ്കാര നേട്ടത്തോടെ ബ്രോഡി സ്വന്തമാക്കുകയും ചെയ്തു.
പതിമൂന്നാം വയസിൽ ബ്രോഡി ഒരു ഓഫ്-ബ്രോഡ്വേ നാടകത്തിലും ഒരു ടെലിവിഷൻ ചിത്രത്തിലും പ്രത്യക്ഷപ്പെട്ടു. 1996-ൽ ടുപാക് ഷക്കൂറിനും മിക്കി റൗർക്കിനുമൊപ്പം ബുള്ളറ്റ് എന്ന ചിത്രത്തിലെ അഭിനയം ബ്രോഡിയെ താരപദവിയുടെ വക്കിലെത്തിച്ചു.
1998 ലെ റെസ്റ്റോറന്റിലെ അഭിനയത്തിന് ഇൻഡിപെൻഡന്റ് സ്പിരിറ്റ് അവാർഡിന് നാമനിർദ്ദേശം ലഭിച്ചു, പിന്നീട് സ്പൈക്ക് ലീയുടെ സമ്മർ ഓഫ് സാം, ടെറൻസ് മാലിക്കിന്റെ ദി 17 എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് പ്രശംസ പിടിച്ചുപറ്റി.
2000ൽ പുറത്തിറങ്ങിയ ഫ്ലവേഴ്സ് എന്ന ചിത്രത്തിലെ അഭിനയം കണ്ട് സംവിധാകൻ റോമൻ പോളാൻസ്കി അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ദി പിയാനിസ്റ്റിലെ പ്രധാനവേഷം ബ്രോഡിക്ക് നൽകാൻ തീരുമാനിച്ചു.
കഥാപാത്രത്തിനായി തയ്യാറെടുക്കാൻ ബ്രോഡി ദിവസത്തിൽ നാല് മണിക്കൂർ പിയാനോയുടെ പാഠങ്ങൾ പഠിച്ചു. 14 കിലോ വരെ ഭാരം കുറച്ച് 59 കിലോയിലെത്തിച്ചു. ഈ വേഷം അദ്ദേഹത്തിന് മികച്ച നടനുള്ള അക്കാദമി അവാർഡ് നേടിക്കൊടുത്തു, ഇരുപത്തിയൊമ്പതാം വയസിൽ, അവാർഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ നടനായി.
വീണ്ടും 22 വർഷങ്ങൾക്കിപ്പുറം 51-ാം വയസിൽ വീണ്ടും ദ ബ്രൂട്ടലിസ്റ്റിലൂടെ ആ നേട്ടത്തെ സ്വന്തമാക്കി ഏഡ്രിയാൻ നിക്കോളാസ് ബ്രോഡി.