ആലപ്പുഴയിൽ ട്രെയിൻ തട്ടി രണ്ട് പേർ മരിച്ചു
Monday, March 3, 2025 9:34 AM IST
ആലപ്പുഴ: ആലപ്പുഴയിൽ രണ്ട് പേർ ട്രെയിൻ തട്ടി മരിച്ചു. സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹമാണ് കണ്ടെത്തിയത്.
അരൂക്കുറ്റി പള്ളാക്കൽ ശ്രീകുമാർ ആണ് മരിച്ചത്. മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് രാവിലെ ആലപ്പുഴയിലെ എഫ്സിഐ ഗോഡൗണിന് സമീപമായിരുന്നു അപകടം. മംഗലാപുരത്ത് നിന്ന് തിരുവന്തപുരത്തേക്ക് പോകുന്ന മാവേലി എക്സ്പ്രസ് തട്ടിയാണ് അപകടം ഉണ്ടായത്.