ലോ​സ്ആ​ഞ്ച​ല​സ്: 97-ാമ​ത് ഓ​സ്‌​ക​ര്‍ അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. മി​ക​ച്ച ന​ട​നു​ള്ള അ​വാ​ര്‍​ഡ് ഏഡ്രി​യാ​ൻ ബ്രോ​ഡി സ്വ​ന്ത​മാ​ക്കി. "ദ ​ബ്രൂ​ട്ട​ലി​സ്റ്റ്' എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​മാ​ണ് ഏ​ഡ്രി​യാ​നെ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​ക്കി​യ​ത്. ഇ​തു ര​ണ്ടാം​ത​വ​ണ​യാ​ണ് അ​ദ്ദേ​ഹം മി​ക​ച്ച ന​ട​നു​ള്ള ഓ​സ്ക​ർ സ്വ​ന്ത​മാ​ക്കു​ന്ന​ത്.

മി​ക​ച്ച ന​ടി​ക്കു​ള്ള അ​വാ​ർ​ഡ് അ​നോ​റ​യി​ലെ അ​ഭി​ന​യ​ത്തി​ന് മൈ​ക്കി മാ​ഡി​സ​ൺ സ്വ​ന്ത​മാ​ക്കി. അ​നോ​റ ഒ​രു​ക്കി​യ ഷോ​ൺ ബേ​ക്ക​ർ മി​ക​ച്ച സം​വി​ധാ​യ​ക​നു​മാ​യി. മി​ക​ച്ച അ​വ​ലം​ബി​ത തി​ര​ക്ക​ഥ​യ്ക്കു​ള്ള പു​ര​സ്കാ​രം അ​നോ​റ​യു​ടെ ര​ച​ന ന​ട​ത്തി​യ ഷോ​ണ്‍ ബേ​ക്ക​റി​ന് ല​ഭി​ച്ചു.

മി​ക​ച്ച സം​വി​ധാ​നം, എ​ഡി​റ്റിം​ഗ്, അ​വ​ലം​ബി​ത തി​ര​ക്ക​ഥ, ന​ടി ഉ​ൾ​പ്പ​ടെ പ്ര​ധാ​ന നാ​ല് പു​ര​സ്കാ​ര​ങ്ങ​ളാ​ണ് ‘അ​നോ​റ’ സ്വ​ന്ത​മാ​ക്കി​യ​ത്. സം​വി​ധാ​നം, എ​ഡി​റ്റിം​ഗ്, അ​വ​ലം​ബി​ത തി​ര​ക്ക​ഥ എ​ന്നി​വ മൂ​ന്നും കൈ​കാ​ര്യം ചെ​യ്തി​രി​ക്കു​ന്ന​ത് ഷോ​ൺ ബേ​ക്ക​റാ​ണെ​ന്ന​താ​ണ് മ​റ്റൊ​രു പ്ര​ത്യേ​ക​ത. പ​തി​വു​പോ​ലെ ലോ​സ്ആ​ഞ്ച​ല​സി​ലെ ഡോ​ള്‍​ബി തീ​യ​റ്റ​റി​ലാ​ണ് ച​ട​ങ്ങ് ന​ട​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, മി​ക​ച്ച സം​ഗീ​ത​സം​വി​ധാ​യ​ക​നു​ള്ള പു​ര​സ്കാ​രം ദ ​ബ്രൂ​ട്ട്ലി​സ്റ്റ് എ​ന്ന ചി​ത്ര​ത്തി​ലെ സം​ഗീ​ത​ത്തി​ന് ഡാ​നി​യ​ല്‍ ബ്ലൂം​ബെ​ര്‍​ഗ് സ്വ​ന്ത​മാ​ക്കി. മി​ക​ച്ച ഛായാ​ഗ്ര​ഹ​ണ​ത്തി​നു​ള്ള പു​ര​സ്കാ​ര​വും "ദ ​ബ്രൂ​ട്ട​ലി​സ്റ്റി​നാ​ണ്. ലോ​ൽ ക്രൗ​ളി​ക്കാ​ണ് പു​ര​സ്കാ​രം.

മി​ക​ച്ച സ​ഹ​ന​ട​നു​ള്ള അ​വാ​ര്‍​ഡ് കീ​റ​ൻ ക​ൾ​ക്കി​ന്‍ സ്വ​ന്ത​മാ​ക്കി. ചി​ത്രം: "ദ ​റി​യ​ല്‍ പെ​യി​ന്‍'. റോ​ബ​ര്‍​ട്ട് ബ്രൗ​ണി ജൂ​ണി​യ​റാ​ണ് അ​വാ​ര്‍​ഡ് പ്ര​ഖ്യാ​പി​ച്ച​ത്. മി​ക​ച്ച ആ​നി​മേ​റ്റ‍​ഡ് ചി​ത്ര​ത്തി​നു​ള്ള പു​ര​സ്കാ​രം ഫ്ലോ ​എ​ന്ന ചി​ത്രം നേ​ടി.



മി​ക​ച്ച ആ​നി​മേ​റ്റ​ഡ് ഷോ​ര്‍​ട്ട് ഫി​ലി​മി​നു​ള്ള പു​ര​സ്കാ​രം ഇ​റാ​നി​ൽ നി​ന്നു​ള്ള ദ ​ഷാ​ഡോ ഓ​ഫ് സൈ​പ്ര​സ് എ​ന്ന ചി​ത്രം സ്വ​ന്ത​മാ​ക്കി. മി​ക​ച്ച വ​സ്ത്രാ​ല​ങ്കാ​ര​ത്തി​നു​ള്ള ഓ​സ്ക​ർ നേ​ടു​ന്ന ആ​ദ്യ ക​റു​ത്ത വ​ർ​ഗ​ക്കാ​ര​നാ​യി പോ​ൾ ടേ​സ്‌​വെ​ൽ ച​രി​ത്രം സൃ​ഷ്ടി​ച്ചു. ദ ​സ​ബ്സ്റ്റ​ന്‍​സ് മി​ക​ച്ച മേ​യ്ക്ക​പ്പ് ഹെ​യ​ര്‍ സ്റ്റെ​ലി​സ്റ്റ് അ​വാ​ര്‍​ഡ് ക​ര​സ്ഥ​മാ​ക്കി.



മി​ക​ച്ച എ​ഡി​റ്റ​റി​നു​ള്ള അ​വാ​ർ​ഡ് ഷോ​ണ്‍ ബേ​ക്ക​റി​ന് ല​ഭി​ച്ചു. അ​നോ​റ എ​ന്ന ചി​ത്ര​ത്തി​ന്‍റെ എ​ഡി​റ്റിം​ഗി​നാ​ണ് അ​ദ്ദേ​ഹ​ത്തെ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​ക്കി​യ​ത്.​സോ​യി സാ​ൽ​ഡാ​ന​യ്ക്കാ​ണ് മി​ക​ച്ച സ​ഹ​ന​ടി​ക്കു​ള്ള പു​ര​സ്കാ​രം. എ​മി​ലി​യ പെ​രെ​സ് എ​ന്ന ചി​ത്ര​ത്തി​നാ​ണ് പു​ര​സ്കാ​രം.

മി​ക​ച്ച പ്രൊ​ഡ​ക്ഷ​ന്‍ ഡി​സൈ​നു​ള്ള ഓ​സ്കാ​ര്‍ പു​ര​സ്കാ​രം വി​ക്കെ​ഡ് എ​ന്ന ചി​ത്ര​ത്തി​ന് ല​ഭി​ച്ചു.